ഇത്തിഹാദ് റെയിൽ: ദുബൈ- ഷാർജ എക്സിറ്റ് റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം
ഇത്തിഹാദ് റെയിലിൻ്റെ വികസന ജോലികൾ നടക്കുന്നതിനാൽ ദുബൈയിൽ നിന്നും ഷാർജയിലേക്കുള്ള എക്സിറ്റ് റോഡിലെ ഒരു ലെയ്‌നിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.
ജൂൺ 13 ശനിയാഴ്‌ച മുതൽ ജൂൺ 22 തിങ്കളാഴ്ച വരെയുള്ള 10 ദിവസങ്ങളിലാണ് ഈ നിയന്ത്രണം ഉണ്ടാകുക. ദിവസേന പുലർച്ചെ ഒരു മണി മുതൽ രാവിലെ ആറ് മണി വരെയുള്ള 5 മണിക്കൂർ സമയമായിരിക്കും റോഡ് അടച്ചിടുക. ഷാർജ മോസ്ക്, മലീഹ സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. ഈ സമയങ്ങളിൽ യാത്ര ചെയ്യുന്നവർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു

Post a Comment
0 Comments