കൂടെയുണ്ട് ദുബൈ പോലീസ്! എമിറേറ്റ്സ് റോഡ് അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ഉദ്യോഗസ്ഥർ

ദുബൈ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ദുബൈ പോലീസ് ഉന്നതതല ഉദ്യോഗസ്ഥർ ആശുപത്രിയിൽ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്‌ച മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തത്.

ദുബൈ പോലീസിന്റെ കമ്യൂണിറ്റി സംരംഭങ്ങളുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയത്. അൽ ഖവാനീജ് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. പരിക്കേറ്റവർക്ക് പൂക്കൾ വിതരണം ചെയ്ത സംഘം, മാനസിക പിന്തുണ നൽകുകയും അധികം വൈകാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രാർത്ഥിക്കുകയും ചെയ്തു.

Post a Comment

0 Comments