ജാഗ്രതൈ! യുഎഇയിൽ ഗൂഗിൾ മീറ്റ് തട്ടിപ്പ്; ICP ഉദ്യോഗസ്ഥരായി നടിച്ച് പണം തട്ടാൻ ശ്രമം
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഉദ്യോഗസ്ഥരായി നടിച്ച് ഗൂഗിൾ മീറ്റ് വഴി തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യാജ സംഘങ്ങളെക്കുറിച്ച് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി. എമിറേറ്റ്സ് ഐഡി, റെസിഡൻസി ഫീസ് കുടിശ്ശികയാണെന്ന് പറഞ്ഞ് വ്യക്തിഗത വിവരങ്ങളും പണവും ആവശ്യപ്പെടുന്ന ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് അധികൃതർ വ്യക്തമാക്കി. ജിമെയിൽ പോലുള്ള സൗജന്യ ഇമെയിൽ വിലാസങ്ങളിൽ നിന്നുള്ള സംശയാസ്പദമായ കോളുകളോടും സന്ദേശങ്ങളോടും ജാഗ്രത പാലിക്കാനും യുഎഇ നിവാസികളോട് നിർദേശിച്ചു.

Post a Comment
0 Comments