ആരവമുയർന്നു,ആദ്യ കളി തൂക്കി ആതിഥേയർ; ലോകകപ്പ് പ്രഥമ വിജയം മെക്സിക്കോക്ക്
ഉദ്ഘാടന മത്സരത്തിൽ മൂന്ന് റെഡ് കാർഡെന്ന ചരിത്രം പിറന്ന 2026 ലോകകപ്പിൻ്റെ ആദ്യ മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി. മത്സരം ആരംഭിച്ചു ആറാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നപ്പോൾ രണ്ടാം ഗോൾ പിറന്നത് അറുപത്തി ഏഴാം മിനിറ്റിലാണ്. ഈ ലോകകപ്പിലെ ആദ്യ ഗോള്‍ നേട്ടം മെക്സിക്കോയുടെ ജൂലിയൻ ക്വിനോനെസ് അടിച്ചെടുത്തു. രണ്ടാം ഗോളിലൂടെ സൂപ്പർ താരം റൗൾ ജിമെനെസ് മെക്സിക്കോയുടെ ലീഡ് ഉയർത്തി. കളിയുടെ
50, 84 മിനിറ്റികളില്‍ സൗത്ത് ആഫ്രിക്കക്കെതിരെ റഫറി റെഡ് കാർഡ് ഉയർത്തി. 92 ആം മിനിറ്റിൽ മെക്സിക്കോക്കും ലഭിച്ചു ഒരു റെഡ്‌കാർഡ്. സൗത്ത് ആഫ്രിക്കയുടെ യായ സിതോലെ, തെംബ സ്വാനെ, മെക്സിക്കോയുടെ ക്യാപ്റ്റൻ സീസർ മോണ്ടെസ് എന്നിവരാണ് ചുവപ്പ് കണ്ട് പുറത്തായത്.

Post a Comment
0 Comments