ചൂട് കനത്തു; വാഹനങ്ങളുടെ ടയറും എസിയും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍
യുഎഇയിൽ ചൂട് ക്രമാതീതമായി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വാഹനങ്ങൾ പെട്ടെന്ന് കേടാകുന്നത് തടയാനും റോഡപകടങ്ങൾ ഒഴിവാക്കാനും ടയറുകൾ, എസി, കൂളൻ്റ് ലെവൽ എന്നിവ കർശനമായി പരിശോധിക്കണമെന്ന് അധികൃതർ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. അമിതമായ ചൂടും ഈർപ്പവും വാഹനങ്ങളുടെ എഞ്ചിൻ കൂളിംഗ് സിസ്റ്റം, ടയർ പ്രഷർ എന്നിവയെ സാരമായി ബാധിക്കുമെന്നും, അതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് വാഹനം കൃത്യമായി പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ടയറുകളിൽ വിള്ളലുകളുണ്ടോ എന്ന് പരിശോധിക്കുക, എഞ്ചിൻ ഓയിൽ, ബ്രേക്ക് സിസ്റ്റം എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കുക, വാഹനം സാധ്യമാകുന്നിടത്തോളം തണലിൽ പാർക്ക് ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

Post a Comment
0 Comments