അപൂര്‍വ്വം! മദീനയിൽ ഖലീഫ ഉമറിൻറെ പേരെഴുതിയ അപൂർവ ശിലാ ലിഖിതം കണ്ടെത്തി
ഖലീഫ ഉമറിൻ്റെ പേരെഴുതിയ അപൂർവ ശിലാ ലിഖിതം കണ്ടെത്തി സൗദി ഹെറിറ്റേജ് കമ്മീഷൻ. മദീന പ്രവിശ്യയിലെ അൽ മഹ്‌ദ് ഗവർണറേറ്റിലാണ് കണ്ടെത്തൽ. ആദ്യകാല ഇസ്ലലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാന പുരാവസ്തു തെളിവുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണിത്. 'ഇഹത്തിലും പരത്തിലും അല്ലാഹു ഉമർ ഇബ്‌നുൽ ഖത്താബിൻ്റെ സംരക്ഷകനാണ്' എന്ന വാചകമാണ് കല്ലിൽ കൊത്തിയിരിക്കുന്നത്. ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഏറ്റവും പഴയ അറബി ലിപികളിൽ ഒന്നായ ഹിജാസി ലിപിയിലാണ് ഇത് എഴുതിയിരിക്കുന്നത്.

Post a Comment
0 Comments