ലക്ഷ്യം മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കല്‍: അമേരിക്ക - ഇറാന്‍ കരാറിന് അംഗീകാരം നൽകി മുജ്തബ ഖമേനി
വ്യത്യസ്‌ത അഭിപ്രായം ഉണ്ടായിരുന്നിട്ടും മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി ഉണ്ടാക്കിയ കരാറിന് താൻ അംഗീകാരം നൽകിയതായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി പറഞ്ഞു. അമേരിക്കയുമായുള്ള ഭാവി ചർച്ചകൾ ഇനി 'മുഖാമുഖം' നടത്തുമെന്നും ഖമേനി പറഞ്ഞു. 'ഭാവിയിൽ നടക്കാനിരിക്കുന്ന മുഖാമുഖ ചർച്ചകൾ ശത്രുവിന്റെ കാഴ്ചപ്പാട് അംഗീകരിക്കുന്നതാണെന്ന് ആരും കരുതരുത്', ഫെബ്രുവരി അവസാന വാരം പൊട്ടിപ്പുറപ്പെട്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ഇറാൻ-യു.എസ് കരാറിനോട് ആദ്യമായി പ്രതികരിച്ചുകൊണ്ട് ഔദ്യോഗിക ടെലിവിഷൻ വഴി പുറത്തുവിട്ട സന്ദേശത്തിലാണ് ഖമേനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Post a Comment
0 Comments