യുദ്ധ സാഹചര്യം, യാത്ര മുടങ്ങിയവർക്ക് ആശ്വാസം! UAEയിൽ 30 ദിവസത്തെ വിസ ഇളവ്
മേഖലയിലെ അടിയന്തര സാഹചര്യങ്ങളും വ്യോമഗതാഗത തടസ്സങ്ങളും കാരണം യുഎഇയിൽ നിന്ന് മടങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ വിദേശികൾക്ക് താമസം ക്രമപ്പെടുത്തുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) 30 ദിവസത്തെ വിസ ഇളവ് (ഗ്രേസ് പിരീഡ്) പ്രഖ്യാപിച്ചു. ഈ കാലയളവിൽ യാതൊരുവിധ പിഴയും കൂടാതെ ഇവർക്ക് രാജ്യത്ത് താമസം നിയമവിധേയമാക്കുകയോ അല്ലെങ്കിൽ പിഴയൊടുക്കാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയോ ചെയ്യാവുന്നതാണ് എന്ന് ഐസിപി അധികൃതര്‍ അറിയിച്ചു.

Post a Comment
0 Comments