കുതിരവട്ടം ഇനി മെന്റൽ ഹാപ്പിനെസ് സെൻ്റർ; വിശദ രേഖ കൈമാറി ഫൈസൽ ബാബു എംഎൽഎ

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള 'മെന്റൽ ഹാപ്പിനസ് സെൻ്റർ' ആക്കി വികസിപ്പിക്കുന്നതിനുള്ള സമഗ്രമായ ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട്  കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ. ഫൈസൽ ബാബു ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് കൈമാറി.

കുതിരവട്ടത്തിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് എംഎൽഎയുടെ നേതൃത്വത്തിൽ വിദഗ്‌ധരെ ഉൾപ്പെടുത്തി തയ്യാറാക്കിയ വിപുലമായ പ്രൊജക്ട് റിപ്പോർട്ടിനെ ആരോഗ്യ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വിഷയം അതീവ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും, പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ സർക്കാർ ഇടപെടലുകളും ഭരണാനുമതിയും അടിയന്തരമായി ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി അഡ്വ. ഫൈസൽ ബാബു അറിയിച്ചു.
പരമ്പരാഗത രീതികളിൽ നിന്ന് മാറി, ആധുനിക ചികിത്സാ സൗകര്യങ്ങളും അന്തേവാസികൾക്ക് മാനസിക ഉല്ലാസം നൽകുന്ന അന്തരീക്ഷവുമുള്ള ഒരു ആഗോള മാതൃകാ കേന്ദ്രമായി കുതിരവട്ടത്തെ മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

Post a Comment

0 Comments