കളിയല്ല, ഇത് കാര്യമാണ്! വിശ്രമിക്കാൻ സമയം നൽകിയില്ല; മത്സരം കഴിഞ്ഞ് ഉടന്‍ ഇറാൻ ടീമിനെ മെക്സിക്കോയിലേക്ക് മടക്കി അയച്ച് യുഎസ്, പ്രതിഷേധവുമായി കോച്ചും താരങ്ങളും

ഫിഫ ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ 2-2
സമനില നേടിയതിന് പിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് യുഎസ് അധികൃതർ ഉടൻ രാജ്യം വിടാൻ നിർദേശിച്ചതായി ആരോപണം. കളി കഴിഞ്ഞ മണിക്കൂറുകൾക്കകം മെക്സിക്കോയിലെ തിഹുവാനയിലുള്ള പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ നിർദേശിച്ചതിനെതിരെ ഇറാൻ പരിശീലകൻ അമീർ ഖാലെനോയിയും ക്യാപ്റ്റൻ മെഹ്ദി താരെമിയും രംഗത്തെത്തി.

മത്സരശേഷം കാലിഫോർണിയയിൽ തങ്ങി വിശ്രമിച്ച ശേഷം അടുത്ത ദിവസം മടങ്ങാനായിരുന്നു ടീമിൻ്റെ പദ്ധതി.
എന്നാൽ ഉടൻ തന്നെ 140 മൈൽ അകലെയുള്ള തിഹുവാനയിലേക്ക് യാത്ര ചെയ്യാൻ നിർദേശിച്ചതായി പരിശീലകൻ വ്യക്തമാക്കി. "കളിക്കാർക്ക് മത്സരശേഷമുള്ള വിശ്രമവും റിക്കവറിയും അത്യാവശ്യമാണ്. എന്നാൽ ഞങ്ങൾക്ക് അതിനുള്ള അവസരം പോലും നൽകിയില്ല. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ടീം ഞങ്ങളാണെന്ന് തോന്നുന്നു," ഖാലെനോയി പറഞ്ഞു.

Post a Comment

0 Comments