ബഹ്റൈൻ, കുവൈത്ത്, ജോർദാൻ നേരെയുള്ള ഇറാൻ ആക്രമണങ്ങൾ; ശക്തമായി അപലപിച്ച് യുഎഇ
സഹോദര അറബ് രാജ്യങ്ങളായ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവടങ്ങൾക്ക് നേരെ ഇറാൻ നടത്തിയ പ്രകോപനപരമായ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് യുഎഇ. ഇറാൻ നടത്തിയ ഈ ആക്രമണങ്ങൾ മൂന്ന് സഹോദര രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത് വലിയ ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Post a Comment
0 Comments