ഷാർജയിലെ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് വയസ്സുകാരൻ മരിച്ച സംഭവം: പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം


ഷാർജയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീണ് രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചു. കണ്ണൂർ, തമിഴ്‌നാട് സ്വദേശികളെയാണ് രണ്ട് ലക്ഷം ദിർഹം ജാമ്യത്തുകയിൽ കോടതി ജാമ്യം നല്‍കി വിട്ടയച്ചത്. ഷാർജ അല്‍ നഹ്ദ ഏരിയയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് കേസിന് ആസ്പദമായ ദാരുണ സംഭവം നടന്നത്. പാക്കിസ്ഥാന്‍ ദമ്പതികളുടെ കുട്ടിയാണ് മരണപ്പെട്ടത്. കുട്ടികള്‍ തത്സമയം മരണപ്പെട്ട കുട്ടിയോട് ഒന്നിച്ച് കളിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വീഴ്ചകൾക്ക് യുഎഇ നിയമപ്രകാരം മാതാപിതാക്കൾ കൂടി ഉത്തരവാദികളായതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. അതേസമയം, കേസിൽ ഉൾപ്പെട്ട പെൺകുട്ടികൾ നിലവിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപാർട്ട്മെന്റിന്റെ സംരക്ഷണയിലാണ്.

Post a Comment

0 Comments