പോലീസ് മുന്നറിയിപ്പ്; വാഹനങ്ങൾ ലോക്ക് ചെയ്യാതെയോ താക്കോല്‍ അകത്ത് വെച്ചോ അശ്രദ്ധമായി ഇറങ്ങി പോകരുത്
വാഹനങ്ങൾ ലോക്ക് ചെയ്യാതെയോ താക്കോല്‍ അകത്ത് തന്നെ വെച്ചോ അശ്രദ്ധമായി ഇട്ടുപോകരുതെന്ന് മുന്നറിയിപ്പ് നൽകി ഷാർജ പോലീസ്. ഡ്രൈവർമാരുടെ ചെറിയൊരു അശ്രദ്ധ പോലും വാഹനങ്ങൾ മോഷ്ടിക്കപ്പെടാൻ വലിയ അവസരമൊരുക്കുമെന്ന് പോലീസ് ഓർമ്മിപ്പിച്ചു. വാഹന മോഷണങ്ങൾ തടയുന്നതിനും പൊതുജനങ്ങളിൽ ജാഗ്രത വളർത്തുന്നതിനുമായി ഷാർജ പോലീസ് ആരംഭിച്ച "നിങ്ങളുടെ സാധനങ്ങളുടെ സുരക്ഷിതത്വം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്" എന്ന പുതിയ ക്യാമ്പയിന്റെ ഭാഗമായി ജാഗ്രത വീഡിയോയും പുറത്തു വിട്ടു. എത്ര ചെറിയ ആവശ്യത്തിനാണെങ്കിലും വാഹനം നിർത്തിയിട്ട് പോകുമ്പോൾ എൻജിൻ പൂർണ്ണമായി ഓഫാക്കി, ചാവി കൈയ്യിലെടുത്ത്, ഡോറുകൾ കൃത്യമായി ലോക്ക് ചെയ്തെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകി. കുറ്റവാളികൾ എപ്പോഴും ഡ്രൈവർമാരുടെ ഇത്തരം അശ്രദ്ധമായ നിമിഷങ്ങൾക്കായാണ് കാത്തിരിക്കുന്നതെന്നും, ഏതാനും സെക്കൻഡുകൾ ശ്രദ്ധിച്ചാൽ വലിയ സാമ്പത്തിക നഷ്ടവും മാനസിക വിഷമങ്ങളും ഒഴിവാക്കാമെന്നും ഷാർജ പോലീസ് ഓർമ്മിപ്പിച്ചു.

Post a Comment
0 Comments