ഇറാന്‍ ആക്രമണം: കുവൈത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരണപ്പെട്ടു
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ-തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ബുധനാഴ്ച പുലർച്ചെ ഇറാൻ നടത്തിയ മിസൈൽ - ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരില്‍ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നയതന്ത്ര കാര്യാലയങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന കെട്ടിടങ്ങൾക്ക് കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ ഈ നഗ്നമായ അതിക്രമത്തെ കുവൈത്ത് ശക്തമായ ഭാഷയിൽ അപലപിച്ചു.

Post a Comment
0 Comments