'നിങ്ങൾ നിയമത്തിന് അതീതരല്ല അഹങ്കാരം വെടിഞ്ഞ് ആർഎസ്എസ് നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം'മോഹൻ ഭാഗവതിന് മറുപടിയുമായി പ്രിയങ്ക് ഖാർഗെ

രാജ്യത്തെ മറ്റ് സാംസ്കാരിക സംഘടനകളെയും സംവിധാനങ്ങളെയും പോലെ ആർഎസ്എസും  നിയമപരമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കണമെന്ന ആവശ്യത്തിന്മേൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയും ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതും തമ്മിലുള്ള വാക്പോര് കനക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥകളെയും സുതാര്യതയെയും വെല്ലുവിളിക്കുന്ന ആർഎസ്എസ് നിലപാടിനെതിരെ ശക്തമായ വിമർശനവുമായി പ്രിയങ്ക് ഖാർഗെ വീണ്ടും രംഗത്തെത്തി.

മറ്റെല്ലാ സംഘടനകൾക്കും ബാധകമായ സുതാര്യതയും ഓഡിറ്റിംഗും ആർഎസ്എസിനും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി ഖാർഗെ കത്തയച്ചതിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്. എന്നാൽ, രാജ്യത്ത് 'ഹിന്ദുമതം' രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതുപോലെ തന്നെയാണ് ആർഎസ്എസ് എന്നുമായിരുന്നു മോഹൻ ഭാഗവതിന്റെ ന്യായീകരണം. സർക്കാരിൽ നിന്ന് ഫണ്ട് വാങ്ങാത്തതിനാൽ രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നും മോഹൻ ഭാഗവത് അവകാശപ്പെട്ടു.
ഈ പ്രതികരണത്തിന്റെ വീഡിയോ എക്സിൽ (ട്വിറ്റർ) പങ്കുവെച്ചുകൊണ്ടാണ് ഖാർഗെ ആർഎസ്എസിന്റെ അഹങ്കാര നിലപാടിനെതിരെ ശക്തമായി തിരിച്ചടിച്ചത്.
'ആർഎസ്എസിന് മറ്റേതൊരു സാംസ്‌കാരിക സംഘടനയ്ക്കുമുള്ള അവകാശം വകവെച്ചു തരാം. എന്നാൽ ഇന്ത്യയിൽ ഇത്രയധികം രാഷ്ട്രീയമായും സാംസ്കാരികമായും സ്വാധീനം ചെലുത്തുകയും ഭരണം വരെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സംഘടന, രാജ്യത്തെ നിയമസംവിധാനങ്ങൾക്ക് മുന്നിൽ ഒരു തരത്തിലും വിധേയപ്പെടില്ല എന്ന നിലപാട് സ്വീകരിക്കുന്നത് ഒട്ടും അംഗീകരിക്കാനാകില്ല' — പ്രിയങ്ക് ഖാർഗെ പറഞ്ഞു

Post a Comment

0 Comments