UAE: രണ്ട് കീടനാശിനി ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചു
യുഎഇയിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രണ്ട് പ്രമുഖ കീടനാശിനി ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവ്. 'എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ്റ്' (EDE) ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നിർബന്ധിത റെഗുലേറ്ററി ആവശ്യകതകളും അംഗീകൃത സ്പെസിഫിക്കേഷനുകളും പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
'SCITRA' എന്ന കമ്പനി ഉത്പാദിപ്പിക്കുന്ന 'Goodbye All Insects' ബ്രാൻഡിന് കീഴിലുള്ള രണ്ട് ഉൽപ്പന്നങ്ങളാണ് വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കുന്നത്.

Post a Comment
0 Comments