സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതി: പൊലീസിനെതിരെ 20കാരൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി


13കാരിയുടെ വ്യാജ പീഡന പരാതി, കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് 20കാരൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത പൊലീസ് മർദിച്ചുവെന്ന് ആരോപിച്ചാണ്  20കാരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയത്. കൂടൽ എസ്ഐ ജയമോഹനും സംഘവും മർദിച്ചതായാണ് യുവാവിന്റെ പരാതി. സിവിൽ വേഷത്തിൽ പൊലീസ് തന്റെ വീട്ടിലെത്തുകയും ബലപ്രയോഗത്തിലൂടെ വാഗണർ കാറിൽ കയറ്റുകയും ചെയ്‌തു. നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. പൊലീസ് തിരിച്ചും മറിച്ചും തന്നെ ചോദ്യം ചെയ്‌തുവെന്നും മര്‍ദ്ദിച്ചു എന്നും യുവാവ് പറയുന്നു.

Post a Comment

0 Comments