സാങ്കേതിക തകരാർ പരിഹരിച്ചു; ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമെന്ന് ADCB
സാങ്കേതിക തകരാറുകളെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ബാങ്കിംഗ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചതായി അബൂദബി കൊമേഴ്‌സ്യൽ ബാങ്ക് അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയുണ്ടായ തകരാറിനെത്തുടർന്ന് പ്രധാനമായും മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ വഴിയുള്ള പേയ്മെൻ്റുകളും ഫണ്ട് കൈമാറ്റങ്ങളുമാണ് തടസ്സപ്പെട്ടിരുന്നത്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണമോ വ്യക്തിഗത വിവരങ്ങളോ യാതൊരുവിധത്തിലും ചോർന്നിട്ടില്ലെന്നും അവ പൂർണ്ണമായും സുരക്ഷിതമാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.

Post a Comment
0 Comments