ഉക്രൈൻ-റഷ്യ യുദ്ധം: ചരക്കുകപ്പലിന് നേരെ മിസൈലാക്രമണം, കാസർകോട് സ്വദേശി കൊല്ലപ്പെട്ടു

യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കു കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ കാസർകോട് സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയൻ (26) ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. നാല് ഇന്ത്യക്കാരാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരു ഇന്ത്യക്കാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാസർകോട് കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് സ്വദേശികളായ ജോയൻ-സാലി ദമ്പതികളുടെ മകനാണ് അഖിൽ. മരിച്ച മറ്റ് ഇന്ത്യക്കാരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ധാന്യം കയറ്റി ഒഡേസ തുറമുഖത്തുനിന്ന് പുറപ്പെട്ട ‘ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിനെയാണ് റഷ്യൻ യുദ്ധവിമാനങ്ങൾ മൂന്ന് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ ഒമ്പത് പേർ കപ്പൽ ജീവനക്കാരും ഒരാൾ യുക്രൈൻ ഹാർബർ പൈലറ്റുമാണ്.

Post a Comment

0 Comments