കനത്ത മഴയും ഉരുൾപൊട്ടലും; ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ

കനത്ത മഴയെ തുടർന്ന് ഇന്ത്യയുടെ  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്‌ത സാഹചര്യത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്‌താവനയിൽ, ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. വാരാന്ത്യത്തിൽ പെയ്‌ത കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കുറഞ്ഞത് 25 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതോടൊപ്പം വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്ത‌ിട്ടുണ്ട്.

Post a Comment

0 Comments