തുടർച്ചയായി നിയമലംഘനം, ഹൊറൈസൺ യൂണിവേഴ്‌സിറ്റി കോളേജിന്റെ അംഗീകാരം റദ്ദാക്കി യുഎഇ
യുഎഇയിലെ അജ്‌മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഹൊറൈസൺ യൂണിവേഴ്‌സിറ്റി കോളേജിൻ്റെ സ്ഥാപന ലൈസൻസും കോഴ്സുകളുടെ അക്കാദമിക് അംഗീകാരവും ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം റദ്ദാക്കി. യുഎഇയുടെ വിദ്യാഭ്യാസ-അക്കാദമിക് ചട്ടങ്ങൾ കോളേജ് അധികൃതർ തുടർച്ചയായി ലംഘിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിൻ്റെ ശക്തമായ ഈ നടപടി. കോളേജിന്റെ പ്രവർത്തനം വിദ്യാഭ്യാസ ഗുണനിലവാരം തകർക്കുന്നതാണെന്നും വിദ്യാർത്ഥികളുടെ അവകാശങ്ങളെ നേരിട്ട് ബാധിക്കുന്നതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കാൻ മന്ത്രാലയം തീരുമാനിച്ചത്.

Post a Comment
0 Comments