അനധികൃത മരുന്നു വില്പനയും കുത്തിവെപ്പും ഷാർജയില്‍ 2 പേര്‍ക്ക് 10,000 ദിർഹം വീതം പിഴ
സാമൂഹ്യ മാധ്യമങ്ങള്‍ വഴി എമിറേറ്റിൽ ലൈസൻസില്ലാതെ മൗഞ്ചാരോ കുത്തിവയ്പ്പുകൾ വിറ്റതിന് ഷാർജ കോടതി രണ്ട് പ്രതികൾക്ക് 10,000 ദിർഹം വീതം പിഴ ചുമത്തി. ലൈസൻസ് ഇല്ലാതെയുള്ള മരുന്ന് വിൽപ്പനയും നിയമവിരുദ്ധമായ ഫാർമസി പ്രവർത്തനങ്ങളുമാണ് കേസിനാധാരം. ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട ലൈസൻസില്ലാത്ത സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് മറ്റൊരാള്‍ക്ക് 5,000 ദിർഹം പിഴ ചുമത്തി. കോടതി നടപടിയുടെ വിവരങ്ങൾകുറ്റം: ലൈസൻസില്ലാതെ മരുന്ന് വിൽക്കൽ, അനധികൃത ഫാർമസി പ്രാക്ടീസ്. ശിക്ഷ: ഓരോ പ്രതിക്കും 10,000 ദിർഹം പിഴ. കോടതി: ഷാർജ മിസ്ഡിമീനർ കോടതി.

Post a Comment
0 Comments