സന്നദ്ധപ്രവർത്തകൻ്റെ വീട്ടിൽ റെയ്‌ഡ്, കാരണം ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് ഭക്ഷണവും വെള്ളവും നൽകിയത്
ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന രാപ്പകല്‍ പ്രതിഷേധ പരിപാടികളിൽ സജീവമായി പങ്കാളിയാകുന്ന സന്നദ്ധപ്രവർത്തകൻ മുഹമ്മദ് ജുനൈദിന്റെ വീട്ടിൽ ഉത്തർപ്രദേശ് പൊലീസ് റെയ്‌ഡ്. പിന്നാലെ ജുനൈദിന്റെ പിതാവിനെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
കൂടാതെ, മീററ്റിൽ താമസിക്കുന്ന ജുനൈദിന്റെ സഹോദരിയുടെ ഭർതൃപിതാവിനെയും ഭർതൃ സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനയ്ക്കിടെ കുടുംബാംഗങ്ങളുടെ ആധാർ കാർഡുകൾ, ബാങ്ക് പാസ് ബുക്കുകൾ ഉൾപ്പെടെയുള്ള പ്രധാന രേഖകൾ പൊലീസ് പിടിച്ചെടുത്തതായും ജുനൈദ് വ്യക്തമാക്കി.
ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ എത്തുന്ന പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സന്നദ്ധപ്രവർത്തകനാണ് മുഹമ്മദ് ജുനൈദ്. പ്രക്ഷോഭങ്ങളിൽ സജീവമായി നിലകൊള്ളുന്നതിലുള്ള പ്രതികാര നടപടിയായാണ് പൊലീസ് സ്വന്തം കുടുംബത്തിന് നേരെ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ഇത്തരം നടപടികളെന്നും ജുനൈദ് പ്രതികരിച്ചു.

Post a Comment
0 Comments