യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം; അൽ ഹിന്ദ് തുടങ്ങി, പ്രവർത്തനം 16 സെന്ററുകളില്‍


യുഎഇയിൽ ഇന്ത്യൻ കോൺസുലാർ പ്രവര്‍ത്തനം പഴയ രീതിയിലേക്ക്. ഇത്തവണ സേവനം അൽ ഹിന്ദ് വഴിയാണ്.
യുഎഇയിലെ ഇന്ത്യൻ കോൺസുലാർ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഇന്ന് (2026 ജൂലൈ 22) മുതൽ 
അൽ ഹിന്ദ് ട്രാവല്‍സിന് ഔട്ട്‌സോഴ്‌സ് ചെയ്തതായി അബുദാബി ഇന്ത്യൻ എംബസി ഇന്നലെ അറിയിച്ചിരുന്നു.  യുഎഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്ററുകളിൽ വെച്ചാണ് ഈ സേവനങ്ങൾ ലഭ്യമാവുക.

എല്ലാ അപേക്ഷകർക്കും consularsevainuae.com എന്ന വെബ്സൈറ്റിൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. അപ്പോയിന്റ്മെന്റുകൾ ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും റിലീസ് ചെയ്യും.
ഇനി മുതൽ ഇന്ത്യൻ എംബസി അബുദാബിയിലോ, ഇന്ത്യൻ കോൺസുലേറ്റ് ദുബൈയിലോ ഈ സേവനങ്ങൾ ലഭ്യമാവില്ല.എല്ലാ സെന്ററൂകളിലെയും സേവന സമയം രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ. അപേക്ഷകർ ശരിയായ വിവരങ്ങൾ നൽകി അപ്പോയിന്റ്മെന്റ് എടുക്കുകയും ഉചിതമായ വിഭാഗം തിരഞ്ഞെടുക്കുകയും വേണം.
അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമാണ് സെന്ററൂകളില്‍ പ്രവേശനം അനുവദിക്കുക. 

2026 ജൂലൈ ഒന്ന് മുതൽ ഇന്ത്യാ ഗവൺമെന്റ് പരിഷ്കരിച്ച ഫീസിന് പുറമെ, സേവന ദാതാവായ അല്‍ ഹിന്ദ് ഈടാക്കുന്ന സർവീസ് ചാർജ് 19 ദിർഹമാണ്  ആണ്. ഇതിൽ വാറ്റ് ഉൾപ്പെടും. ഫോം ഫില്ലിംഗ്, ഫോട്ടോ, ടൈപ്പിംഗ്, ഡോക്യുമെന്റുകളുടെ കോപ്പി, പ്രിന്റ്, ഡൊമസ്റ്റിക് കൊറിയർ തുടങ്ങിയ എല്ലാ അനുബന്ധ സേവനങ്ങളും ഈ ചാർജിൽ ഉൾപ്പെടും. ഗവൺമെന്റ് ഫീസിന്റെയും സർവീസ് ഫീയുടെയും പൂർണ്ണ വിവരങ്ങൾ consularsevainuae.com ൽ ലഭ്യമാണ്.
തത്കാൽ പാസ്‌പോർട്ട്,നവജാത കുഞ്ഞുങ്ങളുടെ കേസുകൾ, എമർജൻസി സർട്ടിഫിക്കറ്റ് - എസി,
മുതിർന്ന പൗരന്മാർ (60 വയസ്സിന് മുകളിൽ) എന്നിവർക്ക് നേരിൽ ചെന്ന് അപേക്ഷിക്കാം.

ചുമതലപ്പെടുത്തിയ പാസ്പോർട്ട്‌ സേവ കേന്ദ്രങ്ങൾ താഴെ പറയുന്നു - അബുദാബി: (1) അൽ ഖാലിദിയ: അൽ ഗൈത്ത് ടവർ, 903 ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ്, അൽ ദന, സോൺ 1, അൽ ഖാലിദിയ, അബുദാബി. (2) മുസഫ: ക്യാപിറ്റൽ മാൾ, മുഹമ്മദ് ബിൻ സായിദ് സിറ്റി, അബുദാബി. (3) അൽ റീം: 
ഓഫീസ് നമ്പർ (WSO 157, 158 & 159) - ലെവൽ 1, വഫ്റ സ്ക്വയർ ഓഫീസുകൾ, അൽ റീം ഐലൻഡ്, അബുദാബി.
(4) അൽ ഐൻ: ബിൽഡിംഗ് നമ്പർ.14, സ്ട്രീറ്റ് നമ്പർ. 1-163, അബ്ദുള്ള ബിൻ ധാഹിർ അൽ മുഹൈരി സ്ട്രീറ്റ്, അൽ ഖിബീസി, അൽ ഐൻ, അബുദാബി. (5) മദീനത്ത് സായിദ്:  അൽ ധഫ്റ, മദീനത്ത് സായിദ്, ബിൽഡിംഗ് നമ്പർ. 55, ബദ സായിദ്, അബുദാബി. (6) ഗയാത്തി: അൽ ധഫ്റ  
ഓഫീസ് # G15-16, ഗയാത്തി മാൾ, അൽ ധഫ്റ റീജിയൻ.

(7) ബർ ദുബൈ: UW മാൾ അൽ മൻഖൂൽ, ഖാലിദ് ബിൻ അൽ വലീദ് റോഡ്, 317-11B സ്ട്രീറ്റ്, ബുർ ദുബൈ, ദുബൈ. 
(8) ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്; റൂം 601-02, ബയാൻ, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്-I, ഗ്രീൻ കമ്മ്യൂണിറ്റി വില്ലേജ്, ദുബൈ.

(9) അൽ മജാസ് · ഷാർജ: റൂം 902-3, ബെൽ റാഷിദ് ടവേഴ്സ്, കോർണീഷ് സ്ട്രീറ്റ്, അൽ മജാസ് 1, അൽ മജാസ്, ഷാർജ.
(10) ഇന്ത്യൻ അസോസിയേഷൻ · ഷാർജ:
ഇന്ത്യൻ അസോസിയേഷൻ ബിൽഡിംഗ്, അൽ ഇസ്തിക്ലാൽ സ്ട്രീറ്റ്, അൽ മനാഖ്, ഹയ് അൽ ഖാസിമിയ, ഷാർജ.

(11) അജ്മാൻ: ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ്, അൽ ജെർഫ് ഇൻഡസ്ട്രിയൽ 3, അജ്മാൻ.
(12) ഉമ്മുൽ ഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ, അൽ നീഫ, അൽ റംല 2, ഉമ്മുൽ ഖുവൈൻ.
(13) റാസ് അൽ ഖൈമ: ഇന്ത്യൻ റിലീഫ് കമ്മിറ്റി, അൽ മമൗറ റോഡ്, അൽ മമൗറ, റാസ് അൽ ഖൈമ.
(14) ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ്, അൽ ഫസീൽ, ഫുജൈറ. 
(15) കൽബ · ഷാർജ: ഇന്ത്യൻ സോഷ്യൽ & കൾച്ചറൽ ക്ലബ്, അൽ തറീഫ് 5, കൽബ, ഷാർജ. 
(16) ഖോർഫക്കാൻ, ഷാർജ: റൂം 203, ബ്രിഡി 670 സറൂണി ബിൽഡിംഗ്, ശൈഖ് ഖാലിദ് റോഡ്, ഷാർജ
പ്രവർത്തന സമയം: എല്ലാ ദിവസവും രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ

Post a Comment

0 Comments