ഡല്‍ഹി ഇന്നും പ്രക്ഷുബ്ധo, അതിരാവിലെ മുതൽ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനെത്തി
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കറുപ്പണിഞ്ഞെത്തി കോണ്‍ഗ്രസ് എംപിമാര്‍. രാവിലെ പാർലമെൻ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിന് എതിരെ കടുത്ത ഭാഷയില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഡല്‍ഹി ഇന്നും പ്രക്ഷുബ്ധമാണ്. അതിരാവിലെ മുതൽ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനെത്തി. പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ ഡൽഹി പോലീസ് നടത്തിയ അതിക്രമവും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്‌ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കും എതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നു.
അതിനിടെ, ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് പശ്ചിമ ബംഗാളിലെ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട് മമത ബാനര്‍ജി രംഗത്ത്. ഭിന്നതകൾ മാറ്റിവച്ച് ഒരുമിച്ച് പോരാടണമെന്ന് മമത ആഹ്വാനം ചെയ്തു. പശ്ചിമ ബംഗാളിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നില്‍ക്കണം. ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ബിജെപിക്കെതിരെ സംയുക്ത പോരാട്ടം നടത്തണമെന്നും മമത ബാനർജി പറഞ്ഞു. പാർട്ടിക്കുള്ളിലെ വിമതർക്കെതിരെയും മമത കടുത്ത നിലപാട് സ്വീകരിച്ചു. തൃണമൂലിൻ്റെ നിലപാടിൽ വിയോജിപ്പുള്ളവർക്ക് ബിജെപിയിൽ ചേരാമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

Post a Comment
0 Comments