ഓപ്പറേഷന്‍ തൂഫാന്‍: അങ്കമാലിയിൽ 30 കോടിയിലേറെ വിലമതിക്കുന്ന 110 കിലോ ഹൈബ്രിഡ് കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികള്‍ പിടിയില്‍

 30 കോടിയിലേറെ വിലമതിക്കുന്ന 110 കിലോ ഹൈബ്രിഡ് കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികളെ അങ്കമാലിയിൽ എക്സൈസ് പിടികൂടി. കറുകുറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്ന് രാവിലെയാണ് സംഘം പിടിയിലായത്. ലക്ഷ്മൺ പത്ര, ബലഭദ്ര, താരേശ്വർ പത്ര, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. യാത്രക്കാരുടെ സംശയത്തെ തുടർന്ന് വിവരം ലഭിച്ച അങ്കമാലി എക്സൈസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. എട്ട് ബാഗുകളിലായി പ്രത്യേകം പൊതിഞ്ഞ് സുരക്ഷിതമായി സൂക്ഷിച്ചിരുന്ന 110 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുവിന് ഏകദേശം 30 കോടിയിലേറെ വില വരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ലഹരിക്കടത്ത് തടയുന്നതിനായി ‘ഓപറേഷൻ തൂഫാൻ’ ശക്തമാക്കിയതിന്റെ ഭാഗമായി ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകൾ, ദേശീയപാത, സമാന്തര റോഡുകൾ എന്നിവിടങ്ങളിൽ പൊലീസ്, എക്സൈസ്, രഹസ്യാന്വേഷണ വിഭാഗങ്ങൾ സംയുക്തമായി പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കറുകുറ്റി റെയിൽവേ സ്റ്റേഷൻ വഴി കഞ്ചാവ് കടത്താൻ ശ്രമം നടന്നത്.

Post a Comment

0 Comments