വ്യാജ മൊബൈൽ ആപ്പ് ഉപയോഗിച്ച് ഫോൺ ഹാക്കിങ്ങും പണം തട്ടിപ്പും; 7 അംഗസംഘം ഷാർജ പോലീസിന്റെ പിടിയിൽ
ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് സ്മാർട്ട് ഫോണുകളിൽ വ്യാജ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിച്ച് പണം തട്ടിയ ഏഴംഗ ഏഷ്യൻ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഫോണുകളിലേക്ക് റിമോട്ട് ആക്‌സസ് നേടിയെടുക്കുന്ന മാൽവെയറുകൾ ഡൗൺലോഡ് ചെയ്യിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ, തൊഴിലാളികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത‌് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും അവ സൈബർ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിക്കുന്ന പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തു.

Post a Comment
0 Comments