ഡോ. പുത്തൂർ റഹ്മാന് ബ്രിട്ടനില്‍ സ്വീകരണം നൽകി.
ഹൃസ്വ സന്ദർശനാർത്ഥം ബ്രിട്ടനിലെത്തിയ ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറിയും യു.എ.ഇ കെഎംസിസി ദേശീയ കമ്മിറ്റി പ്രസിഡന്റുമായ ഡോ. പുത്തൂർ റഹ്മാന് ബ്രിട്ടൻ കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തകർ ലണ്ടനിൽ ഹൃദയപൂർവ്വം സ്വീകരണം നൽകി.
സ്നേഹവും സാഹോദര്യവും നിറഞ്ഞ ഈ കൂടിക്കാഴ്ച പ്രവാസി സമൂഹത്തിന്റെ ഐക്യത്തിനും സംഘടനയുടെ ശക്തിക്കും പുതിയ ഉണർവ് പകരുന്നതായി മാറി.
ജിന്ന മാണിക്കോത്ത്, റംഷീദ് കല്ലൂരാവി, സുമൈദ് പടന്ന, കരീം പടന്നക്കാട്, അസീബ് ബല്ല ബീച്ച്.. എന്നിവർ പങ്കെടുത്തു

Post a Comment
0 Comments