കോപ്രായങ്ങള്‍ വേണ്ട! ഇത്തിഹാദ് റെയിലിൽ, മുന്നറിയിപ്പുകൾ അവഗണിച്ചാല്‍ 10,000 ദിർഹം വരെ പിഴ
ഇത്തിഹാദ് റെയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 200 മുതൽ 10,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അറിയിച്ചു.
പ്രധാന പിഴകൾ ഇവയാണ്: ടിക്കറ്റില്ലാതെ യാത്ര / മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിക്കൽ - 200 ദിർഹം.
സീറ്റിൽ കാലുകുത്തി ഇരിക്കുക, മാലിന്യം വലിച്ചെറിയുക -200 ദിർഹം.
ട്രെയിനിലോ സ്റ്റേഷനിലോ പുകവലി
അല്ലെങ്കിൽ വേപ്പിംഗ് -500 ദിർഹം.
മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാക്കൽ, തുപ്പൽ, അനുമതിയില്ലാതെ വാണിജ്യ ആവശ്യത്തിന് ഫോട്ടോ, വീഡിയോ ചിത്രീകരണം-500 ദിർഹം .
ട്രെയിൻ വാതിലുകൾ തടയുക അല്ലെങ്കിൽ
ഓടിക്കൊണ്ടിരിക്കെ തുറക്കാൻ ശ്രമിക്കുക - 5,000 ദിർഹം.
എമർജൻസി ബ്രേക്ക്/
അലാറം ദുരുപയോഗം ചെയ്യുക 5,000 ദിർഹം.
റെയിൽവേ ട്രാക്കിൽ അനധികൃതമായി പ്രവേശിക്കുക അല്ലെങ്കിൽ റെയിൽവേ സ്വത്തിന് നാശനഷ്‌ടം വരുത്തുക 5,000 ദിർഹം. തുടങ്ങി ഇരുപത്തിഏഴോളം നിയമലംഘനങ്ങൾക്കുള്ള പിഴകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment
0 Comments