യുഎഇയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾക്ക് പുതിയ അപ്പോയിന്റ്മെന്റ് പോർട്ടൽ

യുഎഇയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾക്ക് പുതിയ അപ്പോയിന്റ്മെന്റ് പോർട്ടൽ പുറത്തിറക്കി. അപേക്ഷകർ book.passportindiauae.com പോർട്ടൽ വഴിയാണ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടത്.

യുഎഇയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ, പുതിയ അറിയിപ്പുകള്‍: 
- പാസ്പോർട്ട് ഫീസ് വർധന നിലവിൽ വന്നു
- പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി എംബസിയും കോൺസുലേറ്റും അടിയന്തര ആവശ്യങ്ങൾക്കുള്ള വാക്-ഇൻ സേവനം പരിമിതമായ തോതിൽ മാത്രം യു എ ഇ യിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി പുതിയ അപ്പോയിന്റ്മെൻ്റ് പോർട്ടൽ സംവിധാനം നിലവിൽ വന്നതായി അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ കോൺസുലേറ്റ് ജനറലും അറിയിച്ചു. ഭരണപരമായ കാരണങ്ങളാൽ നിലവിൽ ഈ സേവനങ്ങൾ നേരിട്ട് നൽകിവരികയായിരുന്നു. എന്നാൽ ഇനി മുതൽ 'book.passportindiauae.com' എന്ന അപ്പോയിന്‍മെൻ്റ് ബുക്ക് ചെയ്‌തു വേണം കേന്ദ്രങ്ങളിലെത്താൻ.

തിരക്ക് ഒഴിവാക്കുന്നതിനായി അപ്പോയിൻ്റ്മെൻ്റ് ഉള്ളവരെ നിശ്ചിത സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. അപേക്ഷകന് മാത്രമായിരിക്കും പ്രവേശനം.

Post a Comment

0 Comments