സൗദി ട്രാഫിക് വിഭാഗം താക്കീത്! ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 900 റിയാൽ വരെ പിഴ
നിരത്തില്‍ വാഹനവുമായി എത്തി ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം.
ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ മാറാനും അപകടം ക്ഷണിച്ചു വരുത്താനും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമാകുന്നു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണോ മറ്റ് ഹാൻഡ്ഹെൽഡ് ഉപകരണങ്ങളോ ഉപയോഗിച്ചാൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം ഓര്‍മ്മപ്പെടുത്തി.

Post a Comment
0 Comments