നൈറ്റ് ലൈഫിന് ദുബൈ തന്നെ സുരക്ഷിതം! നഗരത്തിൽ രാത്രി ഒറ്റയ്ക്ക് നടക്കാൻ ഭയമില്ലെന്ന് 98.7 ശതമാനം പേരും
രാവിലും സുരക്ഷിതം ഈ നഗരം. ദുബൈയിൽ രാത്രി സമയത്ത് ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് 98.7 ശതമാനം താമസക്കാരും വിശ്വസിക്കുന്നതായി പുതിയ സർവേ. യുഎഇ ആഭ്യന്തര മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെൻ്റർ നടത്തിയ സർവേയുടെ ഫലങ്ങളാണ് ദുബൈ പൊലീസ് പുറത്തുവിട്ടത്. സർവേ പ്രകാരം ദുബൈയിലെ പൊതുസുരക്ഷയിലും നിയമപാലന സംവിധാനങ്ങളിലുമുള്ള ജനവിശ്വാസം വളരെ ഉയർന്ന നിലയിലാണ്. സുരക്ഷയും ജീവിതനിലവാരവും വിലയിരുത്തുന്ന 'സെക്യൂരിറ്റി-ക്വാളിറ്റി ഓഫ് ലൈഫ്' സൂചികയിൽ 98.2 ശതമാനമാണ് രേഖപ്പെടുത്തിയത്. പകൽ സമയത്ത് സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് 99.9 ശതമാനം പേരും അഭിപ്രായപ്പെട്ടു.

Post a Comment
0 Comments