ദയ കാണിക്കണേ! യുഎഇയിൽ ഡെലിവറി റൈഡർമാരെ ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്ന് MOHRE
കടുത്ത ചൂടാണ്, നട്ടുച്ച സമയങ്ങളിലും വിശ്രമമില്ലാതെ ജോലിയുമായി ഡെലിവറി തൊഴിലാളികള്‍. യുഎഇയില്‍ പുറം തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഉച്ചവിശ്രമ സമയത്ത് ഡെലിവറി റൈഡർക്ക് ജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ അവരെ ജോലി ചെയ്യാൻ നിർബന്ധിക്കരുത് എന്ന് യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം.
കൂടാതെ, ഡെലിവറി കമ്പനികൾ റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓർഡർ എണ്ണം നിയന്ത്രിക്കണം. ഒരു റൈഡർക്ക് പരമാവധി മൂന്ന് ഓർഡറുകൾ മാത്രം നൽകുകയും ഡെലിവറി സമയം 60 മിനിറ്റിൽ കൂടാതെ ശ്രദ്ധിക്കണമെന്നും യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം നിര്‍ദേശിച്ചു. ലൊക്കേഷൻ, മാപ്പുകൾ, മാർഗനിർദ്ദേശങ്ങൾ എന്നിവ ലഭ്യമാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Post a Comment
0 Comments