ഷാർജ ഇന്ത്യന്‍ അസോസിയേഷനില്‍ നാളെയും മറ്റന്നാളും കോൺസുലാർ അറ്റസ്റ്റേഷൻ സേവനം

ഇന്ത്യൻ അസോസിയേഷൻ ഷാർജ, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി സഹകരിച്ച്  പ്രവാസികൾക്കായി രണ്ട് ദിവസത്തെ പ്രത്യേക 'കോൺസുലാർ അറ്റസ്റ്റേഷൻ സേവനം' സംഘടിപ്പിക്കുന്നു.
നാളെ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് സര്‍വ്വീസ് ലഭിക്കുക. രാവിലെ 9 മണി മുതൽ വൈകുന്നേരം 4:30 വരെ.

ഷാർജയിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് അറ്റസ്റ്റേഷൻ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് കോൺസുലേറ്റിൻ്റെ ഈ പ്രത്യേക ഔട്ട്റീച്ച് പരിപാടി ലക്ഷ്യമിടുന്നത്. അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ളവർ അറ്റസ്റ്റ് 
ചെയ്യേണ്ട രേഖകളുടെ ഒറിജിനൽ സഹിതം നിശ്ചിത സമയത്ത് അസോസിയേഷന്‍ ആസ്ഥാനത്ത് നേരിട്ടെത്തേണ്ടതാണ്.

Post a Comment

0 Comments