ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ രണ്ട് വാഹനങ്ങളുടെ ഡ്രൈവർമാരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു


ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ രണ്ട് വാഹനങ്ങളുടെ ഡ്രൈവർമാരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധമായും നിരുത്തരവാദപരമായും വാഹനമോടിച്ചതിനും റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്നത് ഉള്‍പ്പെടെ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയതിനും രണ്ട് വാഹനങ്ങളുടെ ഡ്രൈവർമാരെ ഷാർജ പോലീസ് ജനറൽ കമാൻഡ് അറസ്റ്റ് ചെയ്തു. കൂടാതെ, പ്രതികളില്‍ ഒരാൾ ഈ 
നിയമ വിരുദ്ധമായ ഡ്രൈവിംഗ് രീതികൾ  റീല്‍സായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.

പഴുതടച്ച തിരച്ചിലിന്റെയും സമഗ്ര അന്വേഷണത്തിന്റെയും ഫലമായി ഡ്രൈവർമാരെ കണ്ടെത്തി. പ്രതികളെ  അറസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യത്തെ ഡ്രൈവർ താൻ ചെയ്ത ഗതാഗത നിയമലംഘനങ്ങൾ കാണിക്കുകയും വീമ്പിളക്കുകയും ചെയ്യുന്ന വീഡിയോകൾ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. രണ്ടാമത്തെ ഡ്രൈവർക്ക് വാഹനമോടിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മുൻ വാറണ്ടും ഉണ്ടായിരുന്നതായും നടപടിക്രമങ്ങൾ വെളിപ്പെടുത്തി. രണ്ട് വാഹനങ്ങളും കണ്ടുകെട്ടിയതായും ഡ്രൈവർമാർക്കെതിരായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു.

Post a Comment

0 Comments