ലോകത്തെ സുരക്ഷിത നഗരങ്ങള്‍: ആദ്യ ആറില്‍ അഞ്ച് സ്ഥാനങ്ങളും യുഎഇ കൈയ്യടക്കി

ലോകത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ യുഎഇയുടെ സമ്പൂർണ്ണ മേധാവിത്വം. അജ്‌മാൻ ഒന്നാമത്, ആദ്യ നാല് സ്ഥാനങ്ങളും യുഎഇക്ക്. നംബിയോയുടെ 2026ലെ മിഡ്-ഇയർ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെട്ടത് അജ്‌മാൻ ആണ്. അബൂദബി രണ്ടാമതും റാസൽഖൈമ മൂന്നാമതും ഷാർജ നാലാമതും സ്ഥാനങ്ങൾ സ്വന്തമാക്കി. ദുബൈ ആറാം സ്ഥാനത്താണ്. ആഗോള സുരക്ഷാ റാങ്കിങ്ങിൽ യുഎഇയുടെ മികവിന് അടിവരയിടുന്നതാണ് ഈ അപൂര്‍വ്വ നേട്ടം.

Post a Comment

0 Comments