ഇന്ധന വില താഴ്ന്നു, അജ്‌മാനിൽ ടാക്സി നിരക്ക് കുറച്ചു

ഇന്ധന വില കുറഞ്ഞതോടെ അജ്മാനിൽ ടാക്സ‌ി നിരക്ക് കുറച്ചു. അജ്‌മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് തീരുമാനം കൈകൊണ്ടത്. 2026 ജൂലൈയിൽ ടാക്സി യാത്രക്ക് കിലോമീറ്ററിന് 1.90 ദിർഹമാണ് ഈടാക്കുകയെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഒരു കിലോമീറ്ററിന് 2.00 ദിർഹം ആയിരുന്നു. നിലവിലെ നിരക്കിൽ നിന്നും കിലോമീറ്ററിന് 10 ഫിൽസ് കുറവാണിത്. പുതിയ നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.

Post a Comment

0 Comments