ചൂട് അസഹനീയം: തൊഴിലാളികൾക്ക് ആശ്വാസമായി കുടിവെള്ളവും ഐസ്ക്രീമും വിതരണം ചെയ്യുന്ന ദുബൈ 'അൽ ഫ്രീജ് ഫ്രിഡ്ജ്'

കടുത്ത വേനൽച്ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികള്‍ക്ക് ആശ്വാസമേകാൻ 'അൽ ഫ്രീജ് ഫ്രിഡ്ജ്' കാമ്പയ്ൻ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമായി. വരും മാസങ്ങളിൽ ദുബൈയിലുടനീളം തൊഴിലാളികൾക്കായി 20 ലക്ഷം തണുത്ത കുടിവെള്ള കുപ്പികൾ, ജ്യൂസുകൾ, ഐസ്ക്രീമുകൾ എന്നിവ വിതരണം ചെയ്യാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിൻ്റെ  പിന്തുണയോടെ, ഫർജാൻ ദുബൈ, സുഖിയ യുഎഇ,  യുഎഇ ഫുഡ് ബാങ്ക് എന്നിവ സംയുക്തമായാണ് ഈ ജീവകാരുണ്യ
പ്രവർത്തനം ഒരുക്കുന്നത്.

Post a Comment

0 Comments