ADCB ബാങ്കിംഗ് സേവന തടസ്സം: ബ്രാഞ്ചുകളുടെ പ്രവർത്തന സമയം നീട്ടി, ഞായറാഴ്‌ച കൂടുതൽ സമയം പ്രവർത്തിക്കും

എഡിസിബി (ADCB) ബാങ്കിൻ്റെ ചില ബാങ്കിംഗ് സേവനങ്ങളിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി അധികൃതർ ഇന്നലെ  അറിയിച്ചിരുന്നു. പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനായി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ഞായറാഴ്‌ചകളിലും ഉൾപ്പെടെ ബാങ്ക് ശാഖകൾ കൂടുതൽ സമയം പ്രവർത്തിക്കും. അതേസമയം ഇൻ്റർനെറ്റ് ബാങ്കിംഗ്, എടിഎം (ATM), കോൾ സെന്റർ സേവനങ്ങൾ നിലവിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് adcb.com/updates സന്ദർശിക്കുക.

Post a Comment

0 Comments