ചൂടിന് 'തീ' പിടിക്കും!
യുഎഇയിലും അറേബ്യൻ ഉപദ്വീപിലും ഈ വർഷത്തെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ കാലഘട്ടമായ 'ജംറത്ത് അൽ ഖൈത്' ഇന്ന്, ജൂലൈ 3ന് ആരംഭിച്ച് ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഈ ദിവസങ്ങളില്‍ താപനില തീരദേശ മേഖലകളിൽ പകൽ താപനില 41°C മുതൽ 43°C വരെ ആയിരിക്കും. ഉൾനാടൻ, മരുഭൂമി പ്രദേശങ്ങളിൽ ഇത് 45°C-നും 46°C-നും മുകളിൽ പോകും. ശക്തമായ ഉഷ്‌ണതരംഗങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ ചില ഉൾനാടൻ പ്രദേശങ്ങളിൽ താപനില 50°C-ന് മുകളിലേക്ക് ഉയർന്നേക്കാം. നേരിട്ട് വെയിൽ കൊള്ളുന്ന ലോഹ വസ്തുക്കളുടെയും വാഹനങ്ങളുടെയും താപനില 70°C വരെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ വെയിലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണം.

Post a Comment
0 Comments