മനുഷ്യക്കടത്ത് കേസുകൾക്ക് പ്രത്യേക കോടതി സ്ഥാപിച്ച് യുഎഇ

മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനായി യുഎഇ  പ്രത്യേക കോടതി സ്ഥാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതിയുടെ ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യന്റെ ഉത്തരവ് പ്രകാരമാണിത്.

അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിൽ പ്രത്യേക പ്രോസിക്യൂഷൻ, പ്രാഥമിക കോടതി, അപ്പീൽ കോടതി എന്നിവ ഉൾപ്പെടും. നിലവിൽ അന്വേഷണം നടക്കുന്നതും വിചാരണയിലുള്ളതുമായ മനുഷ്യക്കടത്ത് കേസുകളും ഈ പ്രത്യേക കോടതിയിലേക്ക് മാറ്റും. ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുകയും മനുഷ്യക്കടത്തിനെതിരെ കർശന നടപടി ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.

Post a Comment

0 Comments