വയനാട് മണ്ണിടിച്ചിലില്‍ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു, നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍




വയനാട് കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞു ഉണ്ടായ അപകടത്തിൽ 3 മരണം സ്ഥിരീകരിച്ചു. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധന തുടരുകയാണ്. ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് ഉൾപ്പെടെ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഫയർ ഫോഴ്സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments