വീണ്ടും വയനാട്! മേപ്പാടി–ചൂരൽമല തുരങ്കപാത മണ്ണിടിച്ചിൽ നിരവധി പേർ കുടുങ്ങിയതായി സംശയം
വീണ്ടും വയനാട്! മേപ്പാടി–ചൂരൽമല തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങിയതായി സംശയം. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കള്ളാടി പാലത്തിന് സമീപം മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. മണ്ണിനടിയിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
തുരങ്കപാത നിർമാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന സ്വകാര്യ ബസും മണ്ണിനടിയിലായതായി വിവരം ലഭിച്ചിട്ടുണ്ട്. ബസിനുള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രദേശത്ത് മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുകയാണ്. സംഭവത്തെ തുടർന്ന് എൻഡിആർഎഫ് സംഘത്തെ സ്ഥലത്തേക്ക് വിന്യസിച്ചു. നിലവിൽ വയനാട്ടിലുള്ള 30 അംഗ എൻഡിആർഎഫ് സംഘത്തിന് പുറമെ കോഴിക്കോട് നിന്ന് മറ്റൊരു സംഘവും പുറപ്പെട്ടിട്ടുണ്ട്.

Post a Comment
0 Comments