പുസ്തകഭാരം കുറയ്ക്കും! 'ഒരു മാസത്തിൽ എല്ലാ വിഷയങ്ങൾക്കും ഒരു പുസ്‌തകം' ഈ രീതിയും ആലോചനയിൽ: എന്‍ ഷംസുദ്ദീന്‍

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന മറ്റൊരു വിഷയം കൂടി സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നു. പുസ്തകഭാരം കുറയ്ക്കുന്നതിനെ കുറിച്ച് സജീവ ചർച്ച നടന്നു വരുന്നതായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി. ഓരോ മാസത്തിൽ എല്ലാ വിഷയങ്ങൾക്കും കൂടി ഓരോ പുസ്‌തകം എന്ന അഭിപ്രായവും വിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചു വരുന്നു. പദ്ധതി നടപ്പിലായാല്‍ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടുകാര്‍ക്കും ഇത് ഏറെ ഉപകാരപ്പെടും.

 'ഒരു മാസത്തിൽ എല്ലാ വിഷയങ്ങൾക്കും ഒരു പുസ്തകം' എന്ന ആശയം പ്രാവർത്തികമാക്കുന്നത് മികച്ചൊരു മാറ്റമായിരിക്കും. ഇതിനായി സിലബസ് ക്രമീകരണം, എല്ലാ വിഷയങ്ങളിലെയും ആ മാസത്തെ പാഠഭാഗങ്ങൾ  ഒരൊറ്റ പുസ്തകത്തിൽ ക്രോഡീകരിക്കുക, വലിയ പുസ്തകങ്ങൾക്ക് പകരം ഓരോ മാസത്തേക്കും ആവശ്യമായ ചെറിയ മൊഡ്യൂളുകൾ  തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങള്‍ ജാഗ്രതയോടെ ചെയ്യേണ്ടി വരും. 

അച്ചടിച്ച പുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ ക്യു.ആർ കോഡുകൾ ഉപയോഗിച്ച് ഡിജിറ്റൽ പാഠപുസ്തകങ്ങൾ ലഭ്യമാക്കാം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഇത് ടാബ്‌ലെറ്റുകളോ ലാപ്ടോപ്പുകളോ ഉപയോഗിച്ച് പഠനം കൂടുതൽ എളുപ്പമാക്കാം. ഇതിലൂടെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. വിദ്യാര്‍ത്ഥികള്‍ ഒരു മാസത്തേക്ക് ആവശ്യമുള്ള ഒരു പുസ്തകം മാത്രം കൊണ്ടുനടന്നാൽ  മതിയാകും.

Post a Comment

0 Comments