ദുബൈ RTA വക സമ്മാനം! വെറും 5 ദിർഹമിന് സെൽഫ് ഡ്രൈവിംഗ് ടാക്സി യാത്ര അവസരം

 ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പൊതുജനങ്ങൾക്ക് സ്വയം ഓടിക്കുന്ന ടാക്സികൾ അനുഭവിക്കാനുള്ള അവസരം ഒരുക്കുന്നു.
ഉമ്മു സുഖീം, ജുമൈറ പ്രദേശങ്ങളിലെ സെൽഫ് ഡ്രൈവിംഗ് ടാക്സിയിലാണ് RTA അഞ്ച് ദിർഹമിന് യാത്ര അവസരം ഒരുക്കുന്നത്. 

ഈ നിശ്ചിത മേഖലകളില്‍ ഒരു യാത്രയ്ക്ക് വെറും 5 ദിർഹം മാത്രമാണ് ഈടാക്കുക. ഇതിലൂടെ പൊതു ജനങ്ങൾക്ക് സ്മാർട്ട് മൊബിലിറ്റി അനുഭവിക്കാനും, എമിറേറ്റിലെ മൊബിലിറ്റിയുടെ ഭാവിയെ നയിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് മൊബിലിറ്റി സാങ്കേതികവിദ്യകളെക്കുറിച്ച് അറിയാനും അവസരം ലഭിക്കും.

Post a Comment

0 Comments