മൂന്ന് മണിക്കൂര്‍, വൻ മോഷണക്കേസ് തെളിയിച്ച് ഷാർജ പൊലീസ്; തിരിച്ചു പിടിച്ചത് 5 ലക്ഷം ദിർഹംസിന്റെ വസ്തുക്കൾ

വിദേശ രാജ്യത്ത് പരിശീലന ക്യാമ്പിലായിരുന്ന  കായികതാരത്തിൻ്റെ ഷാർജയിലെ വീട്ടിൽ നിന്ന് ഏകദേശം 5 ലക്ഷം ദിർഹംസ് വിലമതിക്കുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള വസ്‌തുക്കളും മോഷണം പോയ സംഭവത്തിൽ ഷാർജ പൊലീസ് വെറും 3 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതോടൊപ്പം മോഷണവസ്തുക്കളും പൂർണമായും തിരിച്ചുപിടിച്ചു. യാത്രയ്ക്കിടെ വീടുകൾ സുരക്ഷിതമാക്കാനും യാത്രാ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ മുൻകൂട്ടി പങ്കുവയ്ക്കാതിരിക്കാനും ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു

Post a Comment

0 Comments