ആശ്വാസ കിരണം! ഓണത്തിന് സാമൂഹിക നീതി വകുപ്പിന്റെ 50 കോടിയുടെ സ്നേഹകൈനീട്ടം

കേരള സർക്കാരിൻ്റെ സാമൂഹ്യസുരക്ഷാ പദ്ധതിയായ 'ആശ്വാസകിരണ'ത്തിലൂടെ ഓണത്തോടനുബന്ധിച്ചുള്ള സർക്കാരിൻ്റെ സ്നേഹകൈനീട്ടം ധനസഹായ വിതരണം മന്ത്രി അബ്ദുൾ ഗഫൂർ നിർവഹിച്ചു. 50 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കായി കൈമാറുന്നത്. ദീർഘകാലമായി ഗുരുതര രോഗങ്ങൾ, ശാരീരിക-മാനസിക വെല്ലുവിളികൾ തുടങ്ങിയവ കാരണം മറ്റൊരാളുടെ സഹായത്തോടെ മാത്രം കഴിയുന്നവരെ പരിചരിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരിചരണച്ചെലവുകൾ കുടുംബങ്ങൾക്ക് വലിയ ഭാരമാകാതിരിക്കാനും കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും അർഹമായ പിന്തുണ ഉറപ്പാക്കാനും ആശ്വാസകിരണം പദ്ധതി നിർണായകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങൾക്ക് സർക്കാർ നൽകുന്ന കരുതലാണ് ആശ്വാസകിരണം പദ്ധതിയെന്നും അർഹരായ എല്ലാ ആളുകളിലേക്കും പദ്ധതിയുടെ ആനുകൂല്യം കൃത്യമായി എത്തിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments