ഓപ്പറേഷൻ തൂഫാവന്‍! ആകെ അറസ്റ്റ് പതിനായിരം കടന്നു, 9,280 കേസുകള്‍, ലഹരി വേട്ടയിൽ 1,004 കിലോ കഞ്ചാവും 8.28 കിലോഗ്രാം എംഡിഎംഎയും

ലഹരിക്കെതിരായ ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ 10,015 പേർ അറസ്റ്റിലായി. 9,280 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ലഹരി വേട്ടയിൽ 1,004 കിലോഗ്രാം കഞ്ചാവും 8.28 കിലോഗ്രാം എംഡിഎംഎയും പിടികൂടിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാനത്ത് ശരാശരി മണിക്കൂറിൽ ആറ് ഓപ്പറേഷൻ തൂഫാൻ അറസ്റ്റുകൾ നടക്കുന്നുണ്ടെന്നും ലഹരിയുടെ ലഭ്യത കുറഞ്ഞു വരുന്നതായും മന്ത്രി പറഞ്ഞു.

രാജ്യത്തിന് തന്നെ മാതൃകയായ ഓപ്പറേഷൻ തൂഫാൻ ജനങ്ങളും പൊലീസും ഒന്നിച്ചുനിന്ന് തിന്മയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ മാതൃകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓണാഘോഷങ്ങളുടെ മറവിൽ സംസ്ഥാനത്തേക്ക് ലഹരി ഒഴുകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓണക്കാലം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി തൂഫാൻ സ്പെഷ്യൽ ഡ്രൈവ് ശക്തമായി തുടരുകയാണ്. ലഹരിക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പ് നൽകി.

#opertionthoofan #kerala

Post a Comment

0 Comments