അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട: ഇറാനിയൻ ബോട്ടിൽ നിന്ന് 3,000 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു, 5 പാക് പൗരന്മാർ പിടിയിൽ
ലക്ഷദ്വീപിന് സമീപത്ത് നിന്ന് 526 കിലോ മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. മൂവായിരം കോടി വിലവരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പാകിസ്താനികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
ഹെറോയിനും മെത്താംഫറ്റാമൈനുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡുമായി സംയുക്തമായി നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് വേട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചാണ് ഓപ്പറേഷൻ നടത്തിയത്.

Post a Comment
0 Comments