ജാഗ്രതൈ!ഓൺലൈനിലും കെണിഅബുദാബി പോലീസ്തട്ടിപ്പുകാരിൽനിന്ന് തിരിച്ചു പിടിച്ചത് 14 കോടി

ജാഗ്രതൈ!
ഓൺലൈനിലും കെണി
അബുദാബി പോലീസ്
തട്ടിപ്പുകാരിൽനിന്ന് തിരിച്ചു പിടിച്ചത് 14 കോടി 
അബുദാബി: ഓൺലൈൻ തട്ടിപ്പുകളിലൂടെ കവർന്ന 14 കോടി ദിർഹംസ് അബുദാബി പോലീസ് വീണ്ടെടുത്ത് യഥാർത്ഥ ഉടമകൾക്ക് തിരിച്ചുനൽകി. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നടന്ന വിവിധ ഓൺലൈൻ തട്ടിപ്പ് കേസുകളിൽ നിന്നാണ് ഇത്രയും ഭീമമായ തുക പോലീസ് പിടിച്ചെടുത്തത്.

15,642 സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ തന്ത്രപരമായ അന്വേഷണ പ്രവർത്തനങ്ങളാണ് കുറ്റവാളികളെ കണ്ടെത്താനും വലിയൊരു തുക വീണ്ടെടുക്കാനും സഹായിച്ചത്.